id author title date pages extension mime words sentences flesch summary cache txt ml-wikipedia-org-8077 അമേരിക്കൻ സാഹിത്യം - വിക്കിപീഡിയ .html text/html 4301 1335 115 യഥാർഥബന്ധം (True Relation, 1608), വെർജീനിയയുടെ ചരിത്രം (General Histroy of Virginia), പുതിയ ഇംഗ്ലണ്ടും ഗ്രീഷ്മദ്വീപുകളും (New England and the Summer Isles, 1624) എന്നീ ഗ്രന്ഥങ്ങളെഴുതിയ ക്യാപ്റ്റൻ ജോൺ സ്മിത്ത് (1580-1631), 1856-ൽ പ്രസിദ്ധം ചെയ്ത പ്ലിമത്ത് തോട്ടങ്ങളുടെ ചരിത്രം (History of Plymouth plantation) എന്ന കൃതിയെഴുതിയ വില്യം ബ്രാഡ്ഫോഡ് (1590-1657), വെർജീനിയ്ക്കും വടക്കൻകരോലിനയ്ക്കും ഇടയ്ക്കുള്ള വിഭജനരേഖയുടെ ചരിത്രം (History of the Dividing Line Between Virginia and North Carolina, 1729) എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ വില്യം ബേഡ് (1674-1744) എന്നിവരായിരുന്നു ആദ്യകാല അമേരിക്കൻ സാഹിത്യകാരന്മാരിൽ പ്രമുഖർ. ഫ്രാങ്ക് നോറിസിന്റെ (1870-1902) മാക് ടീഗ് (1899) എന്ന നോവൽ അമേരിക്കൻ റിയലിസ്റ്റു പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്. സ്റ്റീഫൻ ക്രെയിനിന്റെ (1871-1900) ധീരതയുടെ ശോണമുദ്ര (The Red Badge of Courage, 1895) എന്ന യുദ്ധകഥ അമേരിക്കൻ സാഹിത്യത്തിൽ നാച്വറലിസ (naturalism) ത്തിന്റെ ആരംഭത്തെ കുറിക്കുന്ന ഒരു നോവലാണ്. അമേരിക്കൻ പാരമ്പര്യം എന്ന വസ്തുതയിലൂന്നിനിന്ന് ഗ്രന്ഥരചന നടത്തിയ വാൻ വിക് ബ്രൂക്സ് (1886-1963) സ്വയം ഒരു പ്രസ്ഥാനമായി തലയുയർത്തി നില്ക്കുന്നു. അമേരിക്കൻ സാഹിത്യനവോത്ഥാനത്തിന്റെ ശംഖൊലി മുഴക്കിയ മിക്കവാറും എല്ലാ പ്രമുഖ സാഹിത്യനായകന്മാരും രണ്ടാം ലോകയുദ്ധത്തിനുശേഷം തങ്ങളുടെ വിശിഷ്ടമായ ഒരു കൃതിയെങ്കിലും രചിക്കുകയുണ്ടായി. ആഫ്രോ-അമേരിക്കൻ സാഹിത്യം[തിരുത്തുക] ഷിക്കാഗോ സർവകലാശാലയുമായി ബന്ധപ്പെട്ട് 1950-കളിൽ അമേരിക്കൻ സാഹിത്യനിരൂപണരംഗത്ത് കടന്നുവന്ന ഒരു കൂട്ടം എഴുത്തുകാർ 'ഷിക്കാഗോ നിരൂപകർ' (Chicago critics) എന്ന പേരിൽ ഖ്യാതി നേടി. ./cache/ml-wikipedia-org-8077.html ./txt/ml-wikipedia-org-8077.txt